തെരഞ്ഞെടുപ്പിലെ തോല്‍വി; ബി.ജെ.പിയെയും താമരയെയും ഞെരിച്ചമര്‍ത്തി ട്രോളന്‍മാര്‍

Update: 2018-12-11 14:57 GMT

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോല്‍വിയെ ട്രോളി കൊന്ന് സമൂഹമാധ്യമങ്ങള്‍. ബി.ജെ.പിയെയും മോദിയെയും ലക്ഷ്യം വെച്ചുള്ള ട്രോളുകള്‍ ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്നും ട്രോളുകളിലൂടെ പങ്കുവെക്കുന്നു. കേരളത്തിലെ ബി.ജെ.പി നേതാക്കളായ കെ. സുരേന്ദ്രന്‍, മുന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരെല്ലാമാണ് ട്രോളന്മാരുടെ ഇത്തവണത്തെ ഇരകള്‍. കെ.സുരേന്ദ്രന്റെ പഴയെ ഫേസ്ബുക്ക് പോസ്റ്റുകളും ട്രോളന്മാര്‍ വ്യാപകമായി ലൈക്കും കമന്റും ചെയ്ത് ഫേസ്ബുക്ക് വായനക്കാരിലേക്ക് വീണ്ടും എത്തിക്കുന്നുണ്ട്. കേരളത്തിലെ ബി.ജെ.പി അനുകൂല ചാനലിനെയും കൂട്ടമായി ആക്രമിക്കുന്നുണ്ട് ട്രോളന്മാര്‍.

Advertising
Advertising

Tags:    

Similar News