നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് രേഖയാണെന്ന് പ്രതിഭാഗം, തൊണ്ടിമുതലെന്ന് സര്‍ക്കാര്‍
എന്നാൽ തൊണ്ടിമുതൽ ആണെന്നും പ്രതിക്ക് കൈമാറാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ നിലപാട് എടുത്തു.
Update: 2018-12-11 10:00 GMT
നടി ആക്രമണത്തിനിരയായ കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതൽ ആണോ എന്നതല്ലേ പ്രധാന തർക്കവിഷയം എന്ന് സുപ്രിംകോടതി.
രേഖയാണെന്നും പ്രതി എന്ന നിലയിൽ പകർപ്പ് ലഭിക്കാൻ ദിലീപിന് അർഹതയുണ്ടെന്നും മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. എന്നാൽ തൊണ്ടിമുതൽ ആണെന്നും പ്രതിക്ക് കൈമാറാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ നിലപാട് എടുത്തു. നാളെ വിശദമായി വാദം കേൾക്കാമെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പൊലീസ് സമർപ്പിച്ച ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും പകർപ്പ് ലഭിച്ചാൽ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുമെന്നുമാണ് ദിലീപിൻറെ വാദം.