ശബരിമലയില്‍ ദര്‍ശനത്തിനൊരുങ്ങി ട്രാന്‍സ്ജെന്‍ഡേഴ്സ്

വിശ്വാസത്തിന്റെ ഭാഗമായി വ്രതമെടുത്താണ് മലക്ക് പോകാനൊരുങ്ങുന്നതെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ്

Update: 2018-12-13 10:22 GMT

ശബരിമലയില്‍ ദര്‍ശനത്തിനൊരുങ്ങി ട്രാന്‍സ്ജെന്‍ഡേഴ്സ്. ദര്‍ശനം‌ നടത്താന്‍ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഏഴ് ട്രാന്‍സ്ജെന്‍ഡേഴ്സ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വിശ്വാസത്തിന്റെ ഭാഗമായി വ്രതമെടുത്താണ് മലക്ക് പോകാനൊരുങ്ങുന്നതെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ് പ്രതികരിച്ചു.

കൃത്യമായ വ്രതാനുഷ്ഠാനത്തോടെ ശബരിമലയിലേക്ക് പോകാനാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട എഴ് പേര്‍ തീരുമാനമെടുത്തിരിക്കുന്നത്. ദര്‍ശനത്തിന് എന്ന് പോകും എന്നകാര്യം നേരത്തെ വെളിപ്പെടുത്തില്ലെന്നും പോകുന്ന ദിവസം സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗത്തിലുള്ളവര്‍ പ്രതികരിച്ചു.

ആര്‍ത്തവമില്ലാത്തതിനാല്‍ അതിന്റെ പേരില്‍ തങ്ങളെ തടയാനാകില്ലെന്നും പ്രതിഷേധങ്ങളുമായി ആരെങ്കിലും മുന്നോട്ട് വരുമെന്നതിനെ ഭയപ്പെടുന്നില്ലെന്നും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ തയാറെടുക്കുന്ന ട്രാന്‍സ്ജെന്‍ഡേഴ്സ് പറഞ്ഞു.

Tags:    

Similar News