കെ.എസ്.ആര്‍.ടി.സി സര്‍വീസ് താളം തെറ്റി; മുടങ്ങിയത് ആയിരത്തോളം സര്‍വീസുകള്‍, ഗുരുതര പ്രതിസന്ധിയെന്ന് മന്ത്രി

താത്കാലിക കണ്ടക്ടർമാരുടെ പുറത്താക്കൽ മൂലം കെ.എസ്.ആർ.ടി.സിയിലെ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നു. ഏറ്റവും കൂടുതൽ റദ്ദാക്കിയത് എറണാകുളം ജില്ലയിലാണ്.

Update: 2018-12-18 08:05 GMT

എം പാനല്‍ ജീവനക്കാരുടെ പിരിച്ചുവിടലിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് താളം തെറ്റി . സംസ്ഥാനത്തുടനീളം ആയിരത്തോളം സര്‍വീസുകള്‍ മുടങ്ങി . ഓർഡിനറി ബസുകൾ റദ്ദാക്കിയത് സാധാരണ യാത്രക്കാരെ ദുരിതത്തിലാക്കി. കെ.എസ്.ആർ.ടി.സി ഗുരുതര പ്രതിസന്ധിയിലാണെന്നും പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ കഴിയില്ലെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

Full View

താത്കാലിക കണ്ടക്ടർമാരുടെ പുറത്താക്കൽ മൂലം കെ.എസ്.ആർ.ടി.സിയിലെ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നു. ഏറ്റവും കൂടുതൽ റദ്ദാക്കിയത് എറണാകുളം ജില്ലയിലാണ്. 123 സർവീസുകളാണ് മുടങ്ങിയത്. തെക്കൻ ജില്ലകളിൽ മൊത്തത്തിൽ 240 സർവീസുകളെ ബാധിച്ചു. തൃശ്ശൂരിൽ 64. വടക്കൻ ജില്ലകളിൽ വയനാട്ടിലാണ് കണ്ടക്ടർമാരുടെ അഭാവം മൂലം ഏറ്റവും കൂടുതൽ പ്രതിസന്ധി ഉണ്ടായത്. 54 സർവീസുകൾ റദ്ദാക്കി. ഓർഡിനറി ബസുകളാണ് കുടുതലും ഓടാത്തതിനാൽ സാധാരണ ജനം വലഞ്ഞു. എന്നാൽ പ്രതിസന്ധി വേഗത്തിൽ പരിഹരിക്കാൻ കഴിയില്ലെന്നാണ് ഗതാഗത മന്ത്രി പറഞ്ഞത്.

Advertising
Advertising

ദീർഘ ദൂര സർവീസുകൾ ഇതുവരെ മുടങ്ങിയില്ല. 7 ശബരിമല സർവീസുകൾ റദ്ദാക്കി. അധിക ഡ്യൂട്ടി ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സ്ഥിരം ജീവനക്കാരും ഉനാക്കുന്നു. ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടിയും ഫലപ്രദമല്ല. അതിനാൽ വരും ദിവസങ്ങളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

നിലവിൽ പ്രതിസന്ധിയുണ്ടെന്ന് എം.ഡി ടോമിന്‍ ജെ. തച്ചങ്കരി

കെ.എസ്.ആര്‍.ടി.സിയില്‍ നിലവിൽ പ്രതിസന്ധിയുണ്ടെന്ന് എം.ഡി ടോമിന്‍ ജെ. തച്ചങ്കരി. മുടങ്ങിയ സർവീസുകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്ക് ലഭിക്കുന്നതെയുള്ളൂ. 3700 ഓളം പേരുടെ നിയമനം നടത്താനുള്ള നടപടി കെ.എസ്.ആര്‍.ടി.സി ആരംഭിച്ചു. പ്രതിസന്ധി പെട്ടന്ന് പരിഹരിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തച്ചങ്കരി പറഞ്ഞു.

Full View

പ്രതിസന്ധിക്ക് കാരണം സർക്കാരാണെന്ന് ചെന്നിത്തല

കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിക്ക് കാരണം സർക്കാരാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പി.എസ്. സി റാങ്ക് ലിസ്റ്റിൽ നിന്നും യഥാസമയം നിയമനം നടത്താത്തതാണ് ഹൈക്കോടതി ഇടപെടലിന് കാരണമാക്കിയത്. എം പാനലുകാരെ നിലനിർത്തിക്കൊണ്ടുതന്നെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Full View

ये भी पà¥�ें- കെ.എസ്.ആർ.ടി.സിയിലെ 3861 എം പാനല്‍ ജീവനക്കാരെ  പിരിച്ചുവിട്ടു

ये भी पà¥�ें- ഒരു എം പാനല്‍ ജീവനക്കാരനും ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് ബോര്‍ഡ് സത്യവാങ്മൂലം നല്‍കണമെന്ന് കോടതി

Tags:    

Similar News