ലോറിയില്‍ നിന്നുള്ള കയര്‍ സ്‌കൂട്ടറില്‍ കുരുങ്ങി യുവതി മരിച്ചു

തമിഴ്‌നാട്ടില്‍ നിന്ന് ലോഡുമായി വരുകയായിരുന്ന ടി എന്‍ 81 ഡബ്ലു 8442 നമ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയില്‍ നിന്നും റോഡില്‍ വീണ കയര്‍ സ്‌കൂട്ടറില്‍ കുരുങ്ങുകയായിരുന്നു.

Update: 2018-12-23 13:18 GMT

തിരുവനന്തപുരം കരമനയില്‍ ഓടികൊണ്ടിരുന്ന ലോറിയില്‍ നിന്നുള്ള കയര്‍ സ്‌കൂട്ടറില്‍ കുരുങ്ങി യുവതി മരിച്ചു. പൂവ്വാര്‍ സ്വദേശി അനിതയാണ് മരിച്ചത്. ലോഡുമായി പോകുകയായിരുന്ന ലോറിയിലെ കയറാണ് യുവതി ഓടിച്ച സ്‌കൂട്ടറില്‍ കുടുങ്ങിയത്.

Full View

രാവിലെ ഏഴുമണിയോടെയാണ് കരമന നിറമങ്കരരയില്‍ അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്ന് ലോഡുമായി വരുകയായിരുന്ന ടി എന്‍ 81 ഡബ്ലു 8442 നമ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയില്‍ നിന്നും റോഡില്‍ വീണ കയര്‍ സ്‌കൂട്ടറില്‍ കുരുങ്ങുകയായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞു. വീഴ്ചയില്‍ അനിതയുടെ തല ഡിവൈഡറില്‍ അടിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിറമങ്കര പലാത്തിന് തെട്ടുമുമ്പുള്ള സ്ഥലത്ത് വെച്ചാണ് അപകടമുണ്ടയത്. ഇവിടെ പതിവായി അപകടങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സമീപത്തുള്ള പള്ളിയിലേക്കുള്ള യാത്രക്കിടെയാണ് അനിത അപകടത്തില്‍പ്പെട്ടത്. അനിതയുടെ മരണത്തോടെ മൂന്നുമക്കളാണ് അനാഥരായത്.

Tags:    

Similar News