മകളുടെ വിദ്യാഭ്യാസാവശ്യത്തിനായി ലോണെടുത്തു; തിരിച്ചടക്കാനാവാതെ കുടുംബം കുടിയിറക്ക് ഭീഷണിയില്‍

വയനാട് പുല്‍പ്പള്ളി ഉദയാക്കവല അമ്മിണിയുടെ കുടുംബമാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്.

Update: 2018-12-26 02:14 GMT

മകളുടെ വിദ്യാഭ്യാസാവശ്യത്തിനായി എടുത്ത ലോണ്‍ തിരിച്ചടക്കാനാവത്തത് മൂലം കുടുംബം കുടിയിറക്ക് ഭീഷണിയില്‍. വയനാട് പുല്‍പ്പള്ളി ഉദയാക്കവല അമ്മിണിയുടെ കുടുംബമാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. ലോണ്‍ തിരിച്ചടക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇവരുടെ മകള്‍ ആത്മഹത്യ ചെയ്തതെന്നും ഇവര്‍ പറയുന്നു.

Full View

പഠനാവശ്യത്തിനായാണ് അമ്മിണിയുടെ മകള്‍ നിമിഷ എസ്.ബി. ഐ കാപ്പിസെറ്റ് ശാഖയില്‍ നിന്ന് 1. 28 ലക്ഷം രൂപ വായ്പ എടുത്തത്. വായ്പ തിരിച്ചടക്കാന്‍ സാധിക്കാത്ത മനോവിഷമത്തിലാണ് മകള്‍ നാല് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തതെന്നും അമ്മിണി പറയുന്നു. എന്നാല്‍ നിലവില്‍ പലിശയടക്കം അഞ്ച് ലക്ഷത്തോളം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്ക് അധികൃതര്‍ ഇവരെ അറിയിച്ചിരിക്കുന്നത്. വായ്പ തിരിച്ചടക്കുന്നത് പോയിട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ തന്നെ പെടാപ്പാട് പെടുകയാണ് ഈ മൂന്നംഗ കുടുംബം.

Advertising
Advertising

നിലവില്‍ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ച കൂരയിലാണ് ഇവര്‍ താമസിക്കുന്നത്. മകളുടെ മരണത്തിന് ശേഷം മാനസിക ബുദ്ധിമുട്ടുള്ളതിനാല്‍ ഗൃഹനാഥനായ വേലായുധന് ഇപ്പോള്‍ ജോലിക്ക് പോവാന്‍ സാധിക്കുന്നില്ല. പ്രായമായ അമ്മയും ഇവരോടൊപ്പമാണ് താമസം. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഇവരുടെ ചികിത്സക്കും വലിയ പ്രതിസന്ധിയാണ് കുടുംബം അനുഭവിക്കുന്നത്.

നിലവില്‍ അമ്മിണി ലോട്ടറി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇവരുടെ ജീവിതം മുന്നോട്ട് പോവുന്നത്. ബാങ്ക് അധികൃതര്‍ ഭീഷണി തുടര്‍ന്നാല്‍ കൂട്ട ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്നും ഇവര്‍ പറയുന്നു.

Tags:    

Similar News