തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തെത്തി
യാത്ര എത്തുന്നതിനാൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Update: 2018-12-26 15:44 GMT
ശബരിമലയിൽ മണ്ഡല വിളക്ക് ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലായിരുന്നു തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. ശബരിമലയിലെ ഹൈക്കോടതി നിരീക്ഷണ സമിതിയെ പിന്തുണച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. വരുമാനത്തില്‍ 59 കോടി രൂപയുടെ കുറവുണ്ടായെന്നും എ പത്മകുമാര്‍ പറഞ്ഞു. ശബരിമലയിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തില്‍ അയ്യപ്പ ജ്യോതി തെളിയിച്ചു.