കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ച് കെ.ടി ജലീല്‍
ഉപ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെ ജലീല്‍ ഓര്‍മ്മപ്പെടുത്തി
Update: 2018-12-28 10:44 GMT
മുത്തലാഖ് വിഷയത്തിലെ പാര്‍ലമെന്‍റ് ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെതിരെ ആഞ്ഞടിച്ച് കെ.ടി ജലീല്‍. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവരെ പാര്‍ലമെന്‍റിലേക്ക് അയക്കരുതെന്നും കുഞ്ഞാലിക്കുട്ടി മുസ്‍ലിം സമുദായത്തോട് ചെയ്ത അപരാധമാണ് ഇതെന്നും ജലീല്‍ പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് ജലീല്‍ ഓര്‍മ്മപ്പെടുത്തി. മുസ്‍ലിം ലീഗിന്‍റെ പാര്‍ലമെന്‍ററി നേതാവായ കുഞ്ഞാലിക്കുട്ടി മര്‍മ്മ പ്രധാനമായ സാമുദായിക വിഷയത്തിന്‍റെ വോട്ടെടുപ്പില്‍ പങ്കെടുക്കാത്തതിലുള്ള അതൃപ്തിയും ജലീല്‍ അറിയിച്ചു.