ശബരിമല നട അടച്ചത് ജുഡീഷ്യറിയോടുള്ള വെല്ലുവിളി: കോടിയേരി
തന്ത്രി ജുഡീഷ്യറിയെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്നും കോടിയേരി
Update: 2019-01-02 05:39 GMT
യുവതി പ്രവേശനത്തിന്‍റെ പേരില്‍ ശബരിമല നട അടച്ചത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്ത്രി ജുഡീഷ്യറിയെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ്. കോടതിയലക്ഷ്യമാണിത്. അതീവ ഗൌരവമായി കാണണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശബരിമല നട അടച്ചത്. പരിഹാരക്രിയക്ക് വേണ്ടിയാണ് നട അടച്ചത്. ശുദ്ധിക്രിയക്ക് ശേഷം എപ്പോള്‍ നട തുറക്കുമെന്ന് വ്യക്തമല്ല.
നട അടച്ചത് നഗ്നമായ നിയമലംഘനമാണെന്ന് നിയമവിദദ്ധരും പ്രതികരിച്ചു. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്‍റെ വിധി നിലനില്‍ക്കെ യുവതീ പ്രവേശനത്തിന്‍റെ പേരില്‍ നട അടച്ചത് നിയമവിരുദ്ധമാണെന്ന് അഡ്വക്കേറ്റ് കാളീശ്വരം രാജ് പറഞ്ഞു.