കരോള്‍ സംഘത്തെ ആക്രമിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷങ്ങള്‍ പരിഹരിച്ചു
വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പരാതിക്കാര്‍ക്ക് ജില്ലാ ഭരണകൂടത്തെ സമീപിക്കാം. തഹസില്‍ദാരുടെ നേതൃത്വത്തില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തും.
കോട്ടയം പാത്താമുട്ടത്ത് കരോള്‍ സംഘത്തെ ആക്രമിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷങ്ങള്‍ പരിഹരിച്ചു. ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത സമാധാന യോഗത്തിലാണ് പ്രശ്‌നം പരിഹരിച്ചത്. ആക്രമണത്തെ സംബന്ധിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
കഴിഞ്ഞ 23ന് രാത്രിയിലാണ് പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയിലെ സ്ത്രീകളും കുട്ടികളും അടങ്ങിയ കരോള്‍ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 7 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ ജാമ്യത്തിലിറങ്ങി പള്ളിയില്‍ അഭയം തേടിയവര്‍ക്കെതിരെ അക്രമം തുടരുകയായിരുന്നുവെന്നാണ് പരാതി. പ്രശ്‌നം രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുത്തതോടെയാണ്. ജില്ലാകലക്ടര്‍ സമാധാന യോഗം വിളിച്ചത്.
യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് വിടാനും തീരുമാനിച്ചു. വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പരാതിക്കാര്‍ക്ക് ജില്ലാ ഭരണകൂടത്തെ സമീപിക്കാം. തഹസില്‍ദാരുടെ നേതൃത്വത്തില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തും. അതേസമയം യോഗ തീരുമാനം നടപ്പാക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇന്നലെ നടന്ന മാര്‍ച്ചില്‍ അറസ്റ്റിലായവരെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ജയിലില്‍ എത്തി സന്ദര്‍ശിച്ചു.