‘ശബരിമല തന്ത്രി ബ്രാഹ്മണ രാക്ഷസന്‍’ നട അടച്ച തന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്‍
തന്ത്രിയെ മാറ്റണമോയെന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Update: 2019-01-05 05:24 GMT
യുവതികള്‍ ദര്‍ശനം നടത്തിയതിന് നട അടച്ച ശബരിമല തന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. ‘’തന്ത്രി ബ്രാഹ്മണ രാക്ഷസനാണ്. ജാതി പിശാചിന്റെ പ്രതീകമാണ്. സ്ത്രീയെ മ്ലേച്ഛയായി കണ്ട് ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യത്വമില്ലാത്തയാളാണ്. സ്ഥാനമൊഴിയുന്നതാണ് ന്യായം.’’ മന്ത്രി പറഞ്ഞു. എന്നാല്‍ തന്ത്രിയെ മാറ്റണമോയെന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.