‘അമിത് ഷാ ഇടക്കിടെ വരണം.. വരും തോറും ബി.ജെ.പി തകരും; ഇവിടം കുലുക്കാനുള്ള തടിയൊന്നും അമിത് ഷാക്ക് പോരാ..’ കോടിയേരി
ബി.ജെ.പി ദേശീയ നേതാക്കള്‍ കേരളത്തിലേക്കെന്ന വാര്‍ത്തയോട് പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണന്‍.
ബി.ജെ.പി ദേശീയ നേതാക്കള്‍ കേരളത്തിലേക്കെന്ന വാര്‍ത്തയോട് പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത്ഷാ ഇടക്കിടെ വരണമെന്നും വരും തോറും ഇവിടെ ബി.ജെ.പി തകരുമെന്നും കോടിയേരി പരിഹസിച്ചു.
''അവരെല്ലാവരും കൂടി വരട്ടെ, നല്ലതല്ലേ.. കേരളം ലോകശ്രദ്ധ ആകര്‍ഷിക്കുന്ന സ്ഥിതി വരട്ടെ. അമിത് ഷാ ഇടക്കിടെ കേരളത്തില്‍ വരുന്നത് നല്ലതാണ്. അമിത് ഷാ വരുന്നതിന് അനുസരിച്ച് ഞങ്ങളുടെ ജനപിന്തുണ കേരളത്തില്‍ കൂടിക്കൊണ്ടേയിരിക്കും. അമിത് ഷായുടെ വരവ് ഇടക്കിടെ ഉണ്ടാവണം. അദ്ദേഹം ഓരോ പ്രാവശ്യം കേരളത്തിലെ ജനങ്ങളെ കാണുമ്പോഴും ബി.ജെ.പിക്ക് തകര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടാകുന്നത്. ഒരു മുന്നേറ്റവും ഉണ്ടാകുന്നില്ല.'' കോടിയേരി പറഞ്ഞു.
''ഇപ്പൊ അദ്ദേഹം പോയി പ്രചാരണം നടത്തിയ എല്ലാ സ്ഥലത്തും ബി.ജെ.പി തോറ്റില്ലേ..? ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും അമിത് ഷായുടെ പരിപ്പ് വേവാത്ത സ്ഥിതി വന്നു. എന്നിട്ട് അമിത് ഷാ ഇനി ഇവിടെ വന്നിട്ട് എന്ത് ചെയ്യാനാണ്..? ഇവിടം കുലുക്കാനുള്ള തടിയൊന്നും അമിത്ഷാക്ക് പോരാ..'' കോടിയേരി കൂട്ടിച്ചേര്‍ത്തു.