സി.പി.എം കലാപത്തിന് വഴിയൊരുക്കുകയാണെന്ന് രമേശ് ചെന്നിത്തല

വനിതാ മതിലിന് ശേഷം ആളുകളെ ജാതിയുടെ കണ്ണിലൂടെ കാണുന്നതുകൊണ്ടാണ് കോടിയേരി ജാതി പറഞ്ഞ് വിമര്‍ശിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

Update: 2019-01-05 16:16 GMT

സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് സി.പി.എം കലാപത്തിന് വഴിയൊരുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യം ശക്തമാക്കും. 23ന് സെക്രട്ടേറിയറ്റ് വളയാനും ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. വനിതാ മതിലിന് ശേഷം ആളുകളെ ജാതിയുടെ കണ്ണിലൂടെ കാണുന്നതുകൊണ്ടാണ് കോടിയേരി ജാതി പറഞ്ഞ് വിമര്‍ശിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ സംഘപരിവാര്‍ സംസ്ഥാനത്ത് കലാപത്തിന് ശ്രമം നടത്തുമ്പോള്‍ അതിന് സഹായം ചെയ്യുകയാണ് സര്‍ക്കാരും സി.പി.എമ്മുമെന്ന് നിലപാടാണ് യുഡിഎഫിനുള്ളത്. വിമര്‍ശിക്കുന്നവരെ സംഘികളാക്കി മാറ്റാനാണ് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ശ്രമം. എന്‍.എസ്.എസിന്റെ ഡെപ്യൂട്ടിയാണെന്ന കോടിയേരിയുടെ പരിഹാസത്തിനും രമേശ് ചെന്നിത്തല ഇന്ന് മറുപടി പറഞ്ഞു.

Full View

ശബരിമല വിഷയത്തില്‍ നിയമനിര്‍മാണത്തിന് കേന്ദ്ര തയാറാകണം. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ ഭാഗമായി 23 ന് സെക്രട്ടറിയേറ്റ് വളയും. 12ന് വിവേകാനന്ദ പ്രതിമക്ക് മുന്നില്‍ ധര്‍ണ നടത്താനും തീരുമാനിച്ചു.

Tags:    

Similar News