നിരപരാധിത്വം തെളിയിക്കാനാണ് അഭിഭാഷകനെ ഒഴിവാക്കി സ്വയം വാദിക്കുന്നതെന്ന് ബിജു രാധാകൃഷ്ണന്‍ 

ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിന്റെ അപ്പീൽ ഹരജിയിലാണ് സോളാർ തട്ടിപ്പ് കേസ് പ്രതി ബിജു രാധാക്യഷ്ണൻ ഹൈക്കോടതിയിൽ വാദം നടത്താന്‍ നേരിട്ടെത്തിയത്.

Update: 2019-01-24 03:15 GMT

ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ നേരിട്ട് വാദം നടത്താന്‍ ഹൈക്കോടതിയിലെത്തി. തന്‍റെ നിരപരാധിത്വം തെളിയിക്കാനാണ് നേരിട്ടെത്തുന്നതെന്ന് ബിജു രാധാക്യഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. ഹരജി കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.

ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിന്റെ അപ്പീൽ ഹരജിയിലാണ് സോളാർ തട്ടിപ്പ് കേസ് പ്രതി ബിജു രാധാക്യഷ്ണൻ ഹൈക്കോടതിയിൽ വാദം നടത്താന്‍ നേരിട്ടെത്തിയത്. രശ്മിയെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയ വിചാരണ കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചതിനെതിരെ നൽകിയിട്ടുള്ള അപ്പീലാണ് ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. രാവിലെ ഹരജി പരിഗണനയ്ക്കെത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റുകയായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് താന്‍ നേരിട്ടെത്തുന്നതെനന് ബിജു പറഞ്ഞു.

Advertising
Advertising

2006 ഫെബ്രുവരി മൂന്നിന് രാത്രിയാണ് രശ്മിയെ ബിജുവിന്റെ കൊട്ടാരക്കരയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലക്കുറ്റം, സ്ത്രീപീഡനം, ശാരീരിക പീഡനം, തെളിവു നശിപ്പിക്കൽ തുടങ്ങിയവയാണ് ബിജുവിനെതിരെ ചുമത്തിയിരുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന ബിജു ഈ കേസിൽ നേരിട്ട് ഹാജരായി വാദം നടത്താൻ ജയിൽ സൂപ്രണ്ട് മുഖേന ഹൈക്കോടതിയുടെ അനുമതി തേടുകയായിരുന്നു.

Full View
Tags:    

Similar News