മൂന്നാം സീറ്റ് ചോദിച്ചു വാങ്ങുന്നതില്‍ വിമുഖതയെന്തെന്ന് ‘സുപ്രഭാതം’ ദിനപത്രം

തികച്ചും ന്യായമായ ഈ ആവശ്യത്തെ നേതൃത്ത്വം വേണ്ട രീതിയിൽ പരിഗണിക്കേണ്ടതാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു

Update: 2019-01-24 08:58 GMT

വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ലീഗിനായി മൂന്ന് ലോക്സഭാ സീറ്റുകൾ ചോദിച്ച് വാങ്ങുവാൻ നേതൃത്ത്വം അമാന്തിക്കേണ്ട കാര്യമെന്തെന്ന് ‘സുപ്രഭാതം’ ദിനപത്രം. യൂത്ത് ലീഗ് ദേശീയ വെെസ് പ്രസിഡന്റായ മുഈനലി ശിഹാബ് തങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിച്ച കാര്യങ്ങളെ ഉയർത്തി കാട്ടിയാണ് മൂന്നാം സീറ്റിനെ കുറിച്ച നിലപാട്, സമസ്തക്ക് കീഴിലുള്ള പത്രം വ്യക്തമാക്കിയത്.

അർഹതപ്പെട്ടത് ചോദിച്ചു വാങ്ങുന്നതിന് വിമുഖത കാണിക്കേണ്ടതില്ല. അണികളിൽ വർഷങ്ങളായുള്ള ആഗ്രഹമാണ് മുഈനലി ശിഹാബ് തങ്ങളുടെ വാക്കുകളിലൂടെ പുറത്തു വന്നത്. തികച്ചും ന്യായമായ ഈ ആവശ്യത്തെ നേതൃത്ത്വം വേണ്ട രീതിയിൽ പരിഗണിക്കേണ്ടതാണെന്നും പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

Advertising
Advertising

മുന്നണി ബന്ധത്തിന്റെ പേരിൽ എല്ലാ കാലവും സമവായത്തിന്റെ രീതി സ്വീകരിക്കുകയാണിപ്പോൾ ലീഗ് ചെയ്യുന്നത്. വിട്ടുവീഴ്ച്ചയുടെ ശെെലി മാറേണ്ടതുണ്ട്. തളികയിൽ വെച്ചു നീട്ടിയതു കൊണ്ട് എടുത്തല്ല, അവകാശങ്ങൾ ചോദിച്ചു വാങ്ങിയാണ് മുസ്‍ലിം ലീഗ് വളർന്നത്. നിലവിൽ, ലീഗിനുള്ളിൽ നിന്നു തന്നെ ഇത്തരമൊരാവശ്യം ഉയർന്നു വന്നത് യാദൃശ്ചികമല്ലെന്നും ‘സുപ്രഭാതം’ കുറിക്കുന്നു. ഇരു സഭകളിലും മുസ്‍ലിം പ്രാതിനിധ്യം കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്ത്, അതിനനുയോജ്യമായ റിസ്ക്കെടുത്തു കൊണ്ട് മുന്നോട്ട് പോകാൻ ലീഗ് നേതൃത്വം തയ്യാറാകണമെന്നും ആമുഖ കുറിപ്പിൽ ‘സുപ്രഭാതം’ ചൂണ്ടികാട്ടുന്നു.

Full View
Tags:    

Similar News