ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രന് സസ്പെൻഷൻ

ദക്ഷിണ മേഖല ഐജിയാണ് സസ്പെൻഡ് ചെയ്തത്

Update: 2025-12-18 17:49 GMT

തിരുവനന്തപുരം: ഗർഭിണിയുടെ മുഖത്തടിച്ച സംഭവത്തിൽ എസ്എച്ച്ഒ പ്രതാപചന്ദ്രന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയാണ് സസ്പെൻഡ് ചെയ്തത്. പ്രതാപചന്ദ്രനെതിരെ അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉണ്ടായിരുന്നു. ഡിജിപിക്കാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. പിന്നാലെ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നു. എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ ചുമതല നൽകി.

നിലവിൽ അരൂർ സ്റ്റേഷനിൽ ഉദ്യോഗസ്ഥനാണ് പ്രതാപചന്ദ്രൻ.

നോര്‍ത്ത് സ്റ്റേഷനിലാണ് ഗർഭിണിയായ യുവതിയുടെ മുഖത്ത് എസ്എച്ച്ഒ അടിച്ചത്. 2024ല്‍ നടന്ന മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്ത് വന്നത്. യുവതി ഹൈക്കോടതിയെ സമീപിച്ചത് പ്രകാരമാണ് ദൃശ്യം പുറത്തുവിട്ടത്.

Advertising
Advertising

കുഞ്ഞുങ്ങൾ അലറി കരഞ്ഞിട്ടുപോലും പൊലീസ് ഒരു ദയയും കാണിച്ചില്ലെന്ന് പരാതി നൽകിയ ഷൈമോൾ പറഞ്ഞു.താൻ ​ഗർഭിണിയാണ് ഒന്നും ചെയ്യല്ലേയെന്ന് കരഞ്ഞു പറഞ്ഞു , തന്റെ മുഖത്തേക്ക് പൊലീസ് ആഞ്ഞടിച്ചു, ക്രൂരമായി പ്രതികരിച്ചു. കുട്ടികൾ അതിൽ നിന്ന് റിക്കവറാകാൻ രണ്ടാഴ്ചകളെടുത്തു. ജൂൺ മാസത്തിലാണ് സംഭവം നടക്കുന്നത്. ഹോട്ടലിൽ ജോലിചെയ്യുന്ന യുവാക്കളെ പൊലീസ് മർദ്ദിക്കുന്ന വീ​ഡിയോ പകർത്തിയതിനാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ താനും കുട്ടികളും സ്റ്റേഷനിലെത്തി. അവിടെ ഇട്ട് ഭർത്താവിനെ മർദ്ധിക്കുന്നത് കണ്ട് കരഞ്ഞു പറഞ്ഞപ്പോഴാണ് പിടിച്ചു തള്ളിയത്. തങ്ങൾ തെറ്റുകാരല്ലെന്ന് തെളിയിക്കാനായെന്നും ഷൈമോൾ പറഞ്ഞു.

എസ്ഐ യുവതിയുടെ നെഞ്ചില്‍ പിടിച്ച് തളളുകയും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്ത്രീയും ഭര്‍ത്താവും ആക്രമിച്ചു എന്നായിരുന്നു പൊലീസ് വാദം. യുവതിയുടെ ഭർത്താവ് ബെൻ ജോ നടത്തുന്ന ഹോട്ടലിൽ നടന്ന അടിപിടിയെ തുടർന്നാണ്‌ കസ്റ്റഡിയിൽ എടുക്കുന്നത്. ഇതിന്പ പിന്നാലെയാണ്‌ യുവതി സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

സ്റ്റേഷൻ ആക്രമിച്ചു, ക്രമസമാധാന പാലനം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചൂണ്ടിക്കാട്ടി ഇരുവർക്കും എതിരെ കേസ് എടുത്തിരുന്നു. ബെൻ ജോയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഒരു വർഷം നീണ്ട നിയമ യുദ്ധങ്ങൾക്ക് ശേഷമാണ് സിസിടിവി ദൃശ്യങ്ങൾ ലഭ്യമായത്. ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും നൽകിയ പരാതിയെ തുടർന്ന് ഹൈക്കോടതി ഉത്തരവിലാണ് സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടത്. പ്രതാപചന്ദ്രനെതിരെ മുൻപും സമാന ആരോപണങ്ങൾ നിലനിന്നിരുന്നു. സ്റ്റേഷനിൽ പ്രതികളെ ക്രൂരമായി മർദിച്ചു എന്നായിരുന്നു പരാതി. 'മിന്നൽ പ്രതാപൻ ' എന്ന പേരിലാണ് പൊലീസുകാർക്കിടയിൽ ഇയാൾ അറിയപ്പെട്ടിരുന്നത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News