മുനമ്പം അനധികൃത കുടിയേറ്റം: ഡല്‍ഹി സ്വദേശിയുടെ പങ്കാളിത്തം സ്ഥിരീകരിച്ചു

പൊലീസ് കസ്റ്റഡിയിലുള്ള പ്രഭു ദണ്ഡപാണിയുടെ കേസിലെ പങ്ക് സ്ഥിരീകരിച്ചു. പ്രഭുവിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഡല്‍ഹിയില്‍ നിന്നാണ് പൊലീസ് ഇയാളെ..

Update: 2019-01-25 09:29 GMT
Editor : Sulthana Salim | Web Desk : Sulthana Salim

മുനമ്പം അനധികൃത കുടിയേറ്റ കേസില്‍ പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്ന ഡല്‍ഹി സ്വദേശി പ്രഭു ദണ്ഡപാണിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കേസില്‍ ഇയാളുടെ പങ്ക് പൊലിസ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് പ്രഭുവിനെ കസ്റ്റഡിയിലെടുത്തത്.

മുനമ്പം മാല്യങ്കര ഹാര്‍ബറില്‍ നിന്നും അനധികൃത കുടിയേറ്റം നടത്തിയ കേസില്‍ ഡല്‍ഹി സ്വദേശിയായ പ്രഭുവിനെ ദിവസങ്ങള്‍ക്ക് മുമ്പേ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ആലുവ പൊലിസ് ക്ലബില്‍ എത്തിച്ച് അന്വേഷണ സംഘം നിരന്തരം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇയാളുടെ പങ്കാളിത്തം വ്യക്തമായത്. ഡല്‍ഹിയില്‍ നിന്നും പ്രഭുവിന്‍റെ ബന്ധുക്കളടങ്ങുന്ന 70 ലേറെ പേരുള്ള സംഘമാണ് ദയാമാതാ ബോട്ടില്‍ പുറപ്പെട്ടതെന്നാണ് പൊലിസിന് ലഭിച്ച വിവരം. പ്രഭുവും സംഘത്തിനൊപ്പം പുറപ്പെടാനുദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.

എന്നാല്‍ സംഘത്തെ മുനമ്പത്ത് എത്തിച്ചതില്‍ പ്രഭുവിന് പങ്കുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചു. ഡിസംമ്പര്‍ 21നാണ് 30 അംഗ സംഘം ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗവും ശേഷിക്കുന്നവര്‍ വിമാന മാര്‍ഗവും പുറപ്പെട്ടത്. 27ന് കേരളത്തിലെത്തി. ജനുവരി ഒന്നിന് മുനമ്പത്തെത്തിയ സംഘം ഏഴിനാണ് ദയാമാതാ ബോട്ടില്‍ പുറപ്പെട്ടതെന്നാണ് പൊലിസിന്‍റെ കണ്ടെത്തല്‍.

Tags:    

Writer - Sulthana Salim

contributor

Editor - Sulthana Salim

contributor

Web Desk - Sulthana Salim

contributor

Similar News