മുനമ്പം അനധികൃത കുടിയേറ്റം മനുഷ്യക്കടത്തല്ലെന്ന് പൊലീസ്: മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
എമിഗ്രേഷൻ ആക്ട്, ഫോറിന്‍ റിക്രൂട്ടിംഗ് ആക്ട് എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അനധികൃത കുടിയേറ്റത്തിന് പുറമേ മറ്റ് വകുപ്പുകൾ കൂടി ചുമത്തിയേക്കും.
മുനമ്പം അനധികൃത കുടിയേറ്റം മനുഷ്യക്കടത്തല്ലെന്ന് പൊലീസ്. കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോവളം സ്വദേശി അനില്‍, ഡല്‍ഹിയില്‍ നിന്ന് പിടിയിലായ പ്രഭു, രവി സനൂപ് എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എമിഗ്രേഷൻ ആക്ട്, ഫോറിന്‍ റിക്രൂട്ടിംഗ് ആക്ട് എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അനധികൃത കുടിയേറ്റത്തിന് പുറമേ മറ്റ് വകുപ്പുകൾ കൂടി ചുമത്തിയേക്കും. ഐ.ജി വിജയ് സാക്കറെ അല്‍പ്പസമയത്തിനകം മാധ്യമങ്ങളെ കാണും.
ഡല്‍ഹിയില്‍ നിന്നും പ്രഭുവിന്‍റെ ബന്ധുക്കളടങ്ങുന്ന 70 ലേറെ പേരുള്ള സംഘമാണ് മുനമ്പം മാല്യങ്കര ഹാര്‍ബറില്‍ നിന്നും ദയാമാതാ ബോട്ടില്‍ പുറപ്പെട്ടതെന്നാണ് പൊലിസിന് ലഭിച്ച വിവരം. പ്രഭുവും സംഘത്തിനൊപ്പം പുറപ്പെടാനുദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.
എന്നാല്‍ സംഘത്തെ മുനമ്പത്ത് എത്തിച്ചതില്‍ പ്രഭുവിന് പങ്കുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചു. ഡിസംമ്പര്‍ 21നാണ് 30 അംഗ സംഘം ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗവും ശേഷിക്കുന്നവര്‍ വിമാന മാര്‍ഗവും പുറപ്പെട്ടത്. 27ന് കേരളത്തിലെത്തി. ജനുവരി ഒന്നിന് മുനമ്പത്തെത്തിയ സംഘം ഏഴിനാണ് ദയാമാതാ ബോട്ടില്‍ പുറപ്പെട്ടതെന്നാണ് പൊലിസിന്‍റെ കണ്ടെത്തല്‍.