കോഴിക്കോട് സീറ്റിനായി ഐ.എന്‍.എല്‍ അവകാശവാദമുന്നയിച്ചതായി സൂചന

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇടത് മുന്നണി തീരുമാനം.

Update: 2019-02-11 10:56 GMT

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇടത് മുന്നണി തീരുമാനം. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഇന്ന് നടന്നു. കോഴിക്കോട് സീറ്റിനായി ഐ.എന്‍.എല്‍ അവകാശവാദമുന്നയിച്ചതായാണ് സൂചന. ഇടത് മുന്നണിയുടെ ജാഥകള്‍ക്കിടയില്‍ തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ധാരണയായത്.

ഈ മാസം 14 നും, 16 നും ആരംഭിക്കുന്ന ഇടത് മുന്നണിയുടെ മേഖല ജാഥകള്‍ക്കും മുന്നോടിയായി ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചത് ജാഥയ്ക്കിടയില്‍ തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുക എന്ന ഇടത് മുന്നണി തീരുമാനത്തിന്റെ പുറത്താണ്. യോഗത്തിന് ശേഷം ഐ.എന്‍.എല്‍, ജനാധിപത്യകേരള കോണ്‍ഗ്രസ് എന്നിവരുമായി സി.പി.എം ഉഭയകക്ഷി ചര്‍ച്ച നടത്തി.

Advertising
Advertising

Full View

കോഴിക്കോട് സീറ്റില്‍ മത്സരിക്കാനുള്ള താത്പര്യം ഐ.എന്‍.എല്‍ പ്രകടിപ്പിച്ചുവെന്നാണ് സൂചന. കോട്ടയം, പത്തനംതിട്ട സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കാനുള്ള താത്പര്യവും പ്രകടിപ്പിച്ചു. തുടര്‍ ചര്‍ച്ചകളിലുടെ അന്തിമ തീരുമാനമെടുക്കാമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

പത്തനംതിട്ട സീറ്റ് ആവശ്യപ്പെട്ട് എന്‍.സി.പി നല്‍കിയ കത്ത് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. സി.പി.ഐ, ജനതാദള്‍ എസ്, ലോക് താന്ത്രിക് ജനതാദള്‍ എന്നിവരുമായുള്ള ചര്‍ച്ച വരും ദിവസങ്ങളില്‍ നടക്കും. 15 സീറ്റില്‍ സി.പി.എമ്മും, 4 സീറ്റില്‍ സി.പി.ഐയും, ഒരു സീറ്റില്‍ ജനതാദള്‍ എസുമാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഈ നിലയില്‍ മാറ്റം വരുമോ, സീറ്റുകള്‍ തമ്മില്‍ മാറ്റമുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളെല്ലാം ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ് തീരുമാനിക്കുന്നത്.

Tags:    

Similar News