ഷുക്കൂര്‍ വധക്കേസ്; വിജയിക്കുന്നത് മാതാവ് ആത്തിക്കയുടെ നിയമ യുദ്ധം
അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20ന് കൊല്ലപ്പെടുമ്പോള്‍ കേരളത്തില്‍ ഭരണം നയിക്കുന്ന യു.ഡി.എഫിന് പൊലീസിനു മേല്‍ സാധിക്കാത്തതാണ് നിയമയുദ്ധത്തിലൂടെ ഒരു മാതാവ് നേടിയെടുത്തത്. ഷുക്കൂര്‍ വധക്കേസില്‍ മാതാവ് പി.സി ആത്തിക്ക നടത്തിയ നിയമയുദ്ധമാണ് ഈ കേസിനെ കോളിളക്കമുണ്ടാക്കുന്ന പരിണാമത്തില്‍ ഇപ്പോള്‍ എത്തിച്ചിട്ടുള്ളത്. നീതി തേടി ഹൈക്കോടതിയെ സമീപിച്ചാണ് മാതാവ് സി.ബി.ഐ അന്വേഷണ ഉത്തരവ് നേടിയത്.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി. ജയരാജനും ടി.വി. രാജേഷും ആശുപത്രി മുറിയിലിരുന്ന് കൊലപാതകത്തിന് പ്രേരണ നല്‍കിയെന്നതായിരുന്നു കുറ്റാരോപണം.
ജയരാജനോടൊപ്പം മുറിയില്‍ സന്നിഹിതരായിരുന്ന മറ്റ് നാലു പേര്‍ കൂടി കേസില്‍ പ്രതിയായിരുന്നു. എന്നാല്‍, അന്വേഷണം പുരോഗമിച്ചപ്പോള്‍ ജയരാജനും രാജേഷും കുഴപ്പമുണ്ടാവുമെന്നറിഞ്ഞ് അത് പൊലീസിനെ അറിയിച്ചില്ല എന്നതിനുള്ള 118ാം വകുപ്പാണ് ചേര്‍ത്തത്. മറ്റ് നാലുപേര്‍ക്ക് ഗൂഢാലോചനക്കുറ്റമാരോപിക്കുന്ന 120 ബി വകുപ്പും ചേര്‍ത്തു. ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ഷുക്കൂറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃതൃത്തിന് പിന്നിലെ ഗൂഢാലോചന പൊലീസിന് കൃതൃമായരീതിയില്‍ അന്വേഷിക്കാനാവില്ലെന്ന ഈ വൈരുദ്ധ്യം ചുണ്ടിക്കാട്ടി ജസ്റ്റിസ് ബി. കെമാല്‍ പാഷയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. അതിന് ശേഷം ജയരാജനും രാജേഷും ഹൈക്കോടതിയിലും ഡിവിഷന്‍ ബെഞ്ചിലും നല്‍കിയ അപ്പീല്‍ നിരാകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്ന് സുപ്രീ കോടതിയില്‍ ജയരാജന്‍ നല്‍കിയ ഹരജി നിലനില്‍ക്കെയാണ് സി.ബി.ഐ ജയരാജനും രാജേഷിനും എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കുറ്റപത്രം നല്‍കിയിരിക്കുന്നത്.ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ പ്രതികളെ പിടികൂടുന്നതിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും വലിയ വീഴ്ച്ചയാണ് സംഭവിച്ചതെന്ന് പരാതിയുണ്ടായിരുന്നു.
പ്രാദേശികമായ വികാരം ആളിക്കത്തിയപ്പോള്‍ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം ഇക്കാര്യം മുന്നണി തലത്തില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. പക്ഷേ, പൊലീസില്‍ ഒരു വിഭാഗം കേസന്വേഷണത്തില്‍ തുടക്കം തൊട്ട് മായം ചേര്‍ത്തുവെന്നാണ് പരാതി ഉയര്‍ന്നത്.
18 പേരുടെ പ്രതിപ്പട്ടികയിലാണ് ആദ്യ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. പി.ജയരാജന്റെയും ടി.വി. രാജേഷ് എം.എല്‍.എയുടെയും പങ്ക് ഇതില്‍ ദുര്‍ബലമായിരുന്നു. ഈ സാഹചര്യത്തിലാണ് മാതാവ് നിയമപോരാട്ടത്തിനിറങ്ങിയത്.