നരബലി തിരികെ കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് പിണറായിയെന്ന് മുല്ലപ്പള്ളി

സര്‍ക്കാര്‍ ആയിരം ദിവസം ആഘോഷിക്കുമ്പോള്‍ 21 പേരാണ് രാഷ്ട്രീയ കൊലപാതകത്തില്‍ മരിച്ചത്.

Update: 2019-02-20 06:35 GMT

നരബലി തിരികെ കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാര്‍ ആയിരം ദിവസം ആഘോഷിക്കുമ്പോള്‍ 21 പേരാണ് രാഷ്ട്രീയ കൊലപാതകത്തില്‍ മരിച്ചത്.

തെരഞ്ഞെടുപ്പ് കാലത്ത് കൊലപാതകം നടത്തുമോയെന്ന മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പ്രസ്താവന മുമ്പ് കൊലപാതകം നടത്തിയിട്ടുണ്ടെന്ന കുറ്റസമ്മതമാണെന്നും മുല്ലപ്പള്ളി ഇടുക്കിയില്‍ പറഞ്ഞു.

കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകം പ്രാദേശിക പ്രശ്നമാക്കി സി.പി.എം തലയൂരാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേസ് ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ തലയില്‍ കെട്ടി വയ്ക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ഉമ്മന്‍ ചാണ്ടി കാസര്‍കോട് പറഞ്ഞു .

Tags:    

Similar News