എസ്.എസ്.എഫ് ദേശീയ സമ്മേളനം നാളെ ഡല്‍ഹിയില്‍ തുടങ്ങും
നാളെ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ്
സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ അഖിലേന്ത്യ സമ്മേളനം നാളെ ഡല്‍ഹിയില്‍ തുടങ്ങും. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.
ശനി, ഞായര്‍ ദിവസങ്ങളിലായാണ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സമ്മേളനം നടക്കുന്നത്. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമീ അല്‍ബുഖാരി പറഞ്ഞു.
വൈകീട്ട് നടക്കുന്ന സെഷനില്‍ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ പങ്കെടുക്കും. 24ന് വിദ്യാര്‍ഥി റാലിയും പൊതു സമ്മേളനവും നടക്കും. രാവിലെ ഒമ്പതിന് രാജഘട്ടില്‍ നിന്ന് രാംലീല മൈതാനിയിലേക്കാണ് റാലി. 23 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. സാക്ഷര സൗഹൃദ ഇന്ത്യ സാക്ഷാത്കരിക്കാന്‍ എന്ന പേരില്‍ നടന്ന ദേശീയ കാമ്പയിന്റെ സമാപനം കൂടിയായാണ് സമ്മേളനം നടക്കുന്നത്.