തിരുവനന്തപുരം വിമാനത്താവള ലേലനടപടികളില്‍ ഹൈക്കോടതി ഇടപെടല്‍

ടെണ്ടറുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കാനിരിക്കെയാണ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം തടയണമെന്ന ആവശ്യം ഉന്നയിച്ച് കെ.എസ്.ഐ.ഡി.സി കോടതിയെ സമീപിച്ചത്.

Update: 2019-02-27 15:35 GMT

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു കൈമാറുന്നതിനുള്ള തുടര്‍ ലേലനടപടികള്‍ താല്‍ക്കാലികമെന്ന് ഹൈക്കോടതി. കോടതിയുടെ അന്തിമ വിധിക്കനുസൃതമായിരിക്കും തുടര്‍നടപടികള്‍. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനവുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചെന്നായിരുന്നു ഹരജി നല്‍കിയ കെ.എസ്.ഐ.ഡി.സിയുടെ വാദം.

Full View

ടെണ്ടര്‍ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. ടെണ്ടറുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കാനിരിക്കെയാണ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം തടയണമെന്ന ആവശ്യം ഉന്നയിച്ച് കെ.എസ്.ഐ.ഡി.സി കോടതിയെ സമീപിച്ചത്.

കേന്ദ്രസര്‍ക്കാര്‍, കേരള ഗവണ്‍മെന്റ്, എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ, ജി.എം.ആര്‍ എയര്‍പോര്‍ട്‌സ് ലിമിറ്റഡ്, അദാനി എന്റര്‍പ്രൈസസ് എന്നിവയെ കക്ഷി ചേര്‍ത്താണ് കെ.എസ്.ഐ.ഡി.സി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. സാമ്പത്തിക ലേലത്തില്‍ പങ്കെടുത്ത കെ.എസ്.ഐ.ഡി.സി പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനവുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

Tags:    

Similar News