ചാലക്കുടി മണ്ഡലത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ് മത്സരം കനക്കും

മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാര്‍ഥികളെയാണ് കളത്തിലിറക്കിയിരിക്കുന്നത്.

Update: 2019-03-22 02:14 GMT

പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ചാലക്കുടി മണ്ഡലത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ് മത്സരം കനക്കും. മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാര്‍ഥികളെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ട്വന്റി ട്വന്റി കൂട്ടയ്മയും മത്സരിക്കുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്.

മുന്നണികളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ചാലക്കുടി മണ്ഡലത്തില്‍ കനത്ത മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീറ്റ് നിലനിര്‍ത്താന്‍ സിറ്റിങ് എം.പി ഇന്നസെന്റിനെ തന്നെയാണ് ഇടത് മുന്നണി രംഗത്തിറക്കിയിക്കുന്നത്. കഴിഞ്ഞ തവണ പി.സി ചാക്കോയും കെ.പി ധനപാലനും തൃശൂര്‍ ,ചാലക്കുടി മണ്ഡലങ്ങള്‍ വെച്ചുമാറിയാതാണ് ഇരുമണ്ഡലങ്ങളിലെയും തോല്‍വിക്ക് കാരണമായതെന്നായിരുന്നു യു.ഡി.എഫ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഇത്തവണ സീറ്റ് തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ് കണ്‍വീനറെ തന്നെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ 13884 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടത് മുന്നണി ജയിച്ച് കയറിയത്. എന്നാല്‍ ഇത്തവണ ബന്നി ബെഹനാനിലൂടെ ഈ ഭൂരിപക്ഷം മറികടക്കാനാവുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News