വെള്ളാപ്പള്ളി എസ്.എൻ.ഡി.പിയുടെ അന്തകനെന്ന് സുധീരൻ
ഗുരുദേവ ദർശനങ്ങൾ ചവിട്ടിമെതിക്കുന്ന വെള്ളാപ്പള്ളി നടത്തുന്നത് ഗുരു നിന്ദയാണെന്ന് വി.എം സുധീരന്‍
Update: 2019-03-25 15:16 GMT
വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിന്റെ അന്തകൻ ആണെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ഗുരുദേവ ദർശനങ്ങൾ ചവിട്ടിമെതിക്കുന്ന വെള്ളാപ്പള്ളി നടത്തുന്നത് ഗുരു നിന്ദയാണ്. സംസ്ഥാന സർക്കാരിന്റെ നടപടികളിൽ രക്ഷ തേടിയാണ് വെള്ളാപ്പള്ളി സി.പി.എമ്മിന് പാദസേവ ചെയ്യുന്നത്. കേന്ദ്രസർക്കാർ പിന്തുണയ്ക്ക് വേണ്ടിയാണ് ബി.ജെ.പിയെ പിന്തുണയ്ക്കുന്നത്. വെള്ളാപ്പള്ളി ഏറ്റവും വലിയ അവസരവാദിയാണെന്നും സുധീരൻ പ്രസ്താവനയിൽ പറഞ്ഞു.