അയ്യപ്പന്റെ പേരില്‍ വോട്ട്; സുരേഷ് ഗോപിക്ക് നോട്ടീസ് 

തൃശൂരില്‍ ശബരിമല വിഷയം പ്രചാരണമാക്കി സംസാരിച്ചതിനാണ് നോട്ടീസ്.

Update: 2019-04-06 15:49 GMT

വിവാദ പ്രസംഗത്തില്‍ സുരേഷ് ഗോപിക്ക് നോട്ടീസ്. തൃശൂരില്‍ ശബരിമല വിഷയം പ്രചാരണമാക്കി സംസാരിച്ചതിനാണ് നോട്ടീസ്. 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനാണ് വരണാധികാരിയായ തൃശൂര്‍ ജില്ല കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാതൃക പെരുമാറ്റ ചട്ട ലംഘനമാണ് പ്രസംഗമെന്ന് വരണാധികാരിയുടെ നോട്ടീസില്‍ പറയുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ടു ചോദിക്കുന്നത് പെരുമാറ്റ ചട്ട ലംഘനമാണ്. അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്ന് നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയതാണ്. ഇതിന് വിരുദ്ധമാണ് സുരേഷ് ഗോപിയുടെ പ്രസംഗമെന്ന് വരണാധികാരിയായ ജില്ല കലക്ടര്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News