സെല്‍ഫിക്കായി തോളില്‍ തട്ടി; കൈ തട്ടിമാറ്റി സുരേഷ് ഗോപി 

സുരേഷ് ഗോപിയുടെ പുറകില്‍ നിന്നിരുന്ന ഇയാള്‍ സെല്‍ഫിക്കായി താരത്തിന്‍റെ തോളത്ത് തട്ടി.

Update: 2019-04-06 14:44 GMT
Advertising

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സെല്‍ഫിയെടുക്കാന്‍ വന്നയാളോട് ദേഷ്യപ്പെട്ട് തൃശ്ശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തൃശൂര്‍ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപ സ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് സുരേഷ് ഗോപി.

താരത്തെ കണ്ടതും പള്ളിയിലെ കുട്ടികള്‍ സുരേഷ് ഗോപിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇതിനിടയിലാണ് സുരേഷ് ഗോപിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. സുരേഷ് ഗോപിയുടെ പുറകില്‍ നിന്നിരുന്ന വിദ്യാര്‍ഥി സെല്‍ഫിക്കായി താരത്തിന്‍റെ തോളത്ത് തട്ടി. ഉടന്‍ കൈ തട്ടിമാറ്റിയ സുരേഷ് ഗോപി, സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ രൂക്ഷമായി നോക്കുന്നതും വീഡിയോയില്‍ കാണാം.

Full View
Tags:    

Similar News