ശബരിമല തെര‍ഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നതില്‍ ബി.ജെ.പിയില്‍ ആശയക്കുഴപ്പം

ശബരിമലയുടെ പേരില്‍ വോട്ട് തേടിയില്ലെന്നും അയ്യപ്പന്‍റെ പേരാണ് പറഞ്ഞതെന്നും തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി പ്രതികരിച്ചു.

Update: 2019-04-07 08:04 GMT
Advertising

ശബരിമല വിഷയം തെര‍ഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നതില്‍ ബി.ജെ.പിയില്‍ ആശയക്കുഴപ്പം. ശബരിമലയുടെ പേരില്‍ വോട്ട് തേടിയില്ലെന്നും അയ്യപ്പന്‍റെ പേരാണ് പറഞ്ഞതെന്നും തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി പ്രതികരിച്ചു. കലക്ടര്‍ പെരുമാറ്റച്ചട്ടം പഠിക്കണമെന്നായിരുന്നു ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ ശബരിമലയുടെയും അയ്യപ്പന്റെയും പേരില്‍ വോട്ട് ചോദിക്കുന്നത് ചട്ടലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

ദൈവത്തിന്‍റെ പേരില്‍ വോട്ട് പിടിക്കരുതെന്ന കമ്മീഷന്‍ ഉത്തരവിനെ മാനിക്കാതെയാണ് സുരേഷ് ഗോപി വോട്ട് തേടിയതെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ കമ്മീഷന്‍ എല്ലാ പാര്‍ട്ടിക്കാരെയും വിളിച്ച് വരുത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അത് അംഗീകരിച്ച ബി.ജെ.പിക്കുള്ളില്‍ ശബരിമല വിഷയത്തിന്‍റെ പേരില്‍ വോട്ട് തേടുന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്.

Full View

എന്നാല്‍ ഇതിന് വിരുദ്ധമായ പ്രസ്താവനയാണ് ബി.ജെ.പിയുടെ സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനില്‍ നിന്നുണ്ടായത്. സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച കലക്ടറുടെ നടപടിയെ ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. ഇഷ്ടദേവന്‍റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്‍റെ ഗതികേട് ആണെന്നും കമ്മീഷന് മറുപടി നല്‍കുമെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും പറഞ്ഞു. തെര‌ഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഇതുവരെയുള്ള ഘട്ടങ്ങളില്‍ ഉയര്‍ന്ന് വരാതിരുന്ന ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ട് വരാനുള്ള ബി.ജെ.പിയുടെ ആസൂത്രിത നീക്കമായും നേതാക്കളുടെ പ്രതികരണങ്ങളെ വിലയിരുത്താം.

Tags:    

Similar News