‘ഇഷ്ട ദേവന്റെ പേര് പറയാൻ കഴിയില്ലേ..’ ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി; ശബരിമല പ്രചാരണ വിഷയമാക്കാന്‍ ബി.ജെ.പിയുടെ ആസൂത്രിത നീക്കം

ശബരിമല വിഷയം തെര‍ഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാന്‍ ബിജെപിയുടെ ആസൂത്രിത നീക്കം. അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കരുതെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടും അത് മാനിക്കില്ലെന്ന് നിലപാടിലാണ് ബി.ജെ.പി.

Update: 2019-04-07 06:29 GMT
Advertising

ശബരിമല വിഷയം തെര‍ഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാന്‍ ബിജെപിയുടെ ആസൂത്രിത നീക്കം. അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കരുതെന്ന് കമ്മീഷന്‍ തുടര്‍ച്ചയായി വ്യക്തമാക്കിയിട്ടും അത് മാനിക്കില്ലെന്ന് നിലപാടിലാണ് ബി.ജെ.പി നേതാക്കള്‍ ഇന്നും പ്രതികരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നവെന്ന് സുരേഷ് ഗോപി പ്രതികരിച്ചപ്പോള്‍ കലക്ടര്‍ പെരുമാറ്റച്ചട്ടം പഠിക്കണമെന്നായിരുന്നു ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. അതേസമയം സുരേഷ് ഗോപി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും പ്രതികരിച്ചു.

Full View
Tags:    

Similar News