രാഹുൽ ഗാന്ധി 16ന് ആലപ്പുഴയില്‍

രാഹുൽ എത്തുന്നതോടെ വിജയം ഉറപ്പിക്കാനാകുമെന്നാണ് ആലപ്പുഴയിൽ യു.ഡി.എഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.

Update: 2019-04-11 03:03 GMT

യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചരണത്തിനായി ഈ മാസം 16 ന് രാഹുൽ ഗാന്ധി ആലപ്പുഴയിലെത്തും. രാഹുൽ എത്തുന്നതോടെ വിജയം ഉറപ്പിക്കാനാകുമെന്നാണ് ആലപ്പുഴയിൽ യു.ഡി.എഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.16-ാം തിയതി വൈകുന്നേരം നാലരയോടെയാണ് എ.ഐ.സി.സി അധ്യക്ഷൻ പ്രചരണത്തിനായി ആലപ്പുഴയിലും എത്തുന്നത്. പൊതുയോഗത്തിനുള്ള വേദികൾക്കായി പല സ്ഥലങ്ങൾ പരിഗണിക്കുന്നുണ്ടെങ്കിലും ഇ.എം.എസ് സ്റ്റേഡിയം തെരഞ്ഞെടുക്കാനാണ് സാധ്യത. ആലപ്പുഴയ്ക്ക് പുറമേ, മാവേലിക്കര ലോക്സസഭാ മണ്ഡലം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്നുളള യു.ഡി.എഫ് പ്രവർത്തകരെയും പൊതുയോഗത്തിൽ പങ്കെടുപ്പിക്കും.

Advertising
Advertising

Full View

25,000 പേരെ പങ്കെടുപ്പിക്കാൻ കഴിയുമെന്നാണ് മുന്നണി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. സുരക്ഷ കാര്യങ്ങൾ കൂടി പരിഗണിച്ചേ വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊളളു.അതേസമയം, കെ.സി വേണുഗോപാൽ, ഷാനിമോൾ ഉസ്മാനു വേണ്ടി കഴിഞ്ഞ ദിവസം പ്രചാരണത്തിന് എത്തിയിരുന്നു.16, 17 തിയതികളിലും അദ്ദേഹം മണ്ഡലത്തിലുണ്ടാകും. ഉമ്മൻ ചാണ്ടി, എ.കെ ആന്റണി തുടങ്ങിയ നേതാക്കളും ആലപ്പുഴയിൽ പ്രചാരണത്തിനെത്തുന്നതോടെ മണ്ഡലം നിലനിർത്താൻ കഴിയുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.

Tags:    

Similar News