ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും രമ്യ ഹരിദാസ്; വീഡിയോ കാണാം 

ശേഷം കർഷകരുമായി അവരുടെ പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ച

Update: 2019-06-30 14:17 GMT

കർഷകരുടെയും കാർഷിക മേഖലയുടെയും പ്രതിസന്ധികള്‍ നേരിട്ടറിയാന്‍ രമ്യ ഹരിദാസ് എം.പി ആലത്തൂരിലെ നെല്‍പാടങ്ങളിലെത്തി. നിലമൊരുക്കി ഞാറ് നടുന്ന തിരക്കിലാണ് ആലത്തൂരിൽ കാർഷിക ഗ്രാമങ്ങൾ. ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചുമാണ് രമ്യ പാടത്തിറങ്ങിയത്.

ശേഷം കർഷകരുമായി അവരുടെ പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ച. തൊഴിലാളികളെ കിട്ടാൻ ഇല്ലാത്ത പ്രതിസന്ധി, ജലക്ഷാമം , മതിയായ വിളവ് ലഭിക്കാതെയും ലാഭം കിട്ടാതെയും കടക്കെണിയിൽ പെടുന്ന കർഷകരുടെ അവസ്ഥ, മാറിയ കൃഷി സമ്പ്രദായങ്ങൾ തുടങ്ങി അനേകം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് രമ്യ ഹരിദാസ് പറഞ്ഞു.

Advertising
Advertising

കുറഞ്ഞ തുകയിൽ കൂടുതൽ സമയം ജോലി ചെയ്യാൻ ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയതോടെ ആണ് ചേറും പാടവും അവർക്കും അന്നമായത്. എന്നാൽ ചില സ്ഥലങ്ങളിൽ എങ്കിലും അവർ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. യന്ത്രവൽകൃത കൃഷി രീതികളെ കുറിച്ച് കൂടുതൽ പഠിച്ച് കാർഷിക മേഖലയിൽ പ്രതിസന്ധി ഒഴിവാക്കാൻ ഇവ ഉപകാരപ്പെടുത്തുന്നതിനെ കുറിച്ചാണ് ആദ്യം ആലോചിക്കുന്നതെന്ന് എം.പി പറഞ്ഞു.

Full View
Tags:    

Similar News