Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ജോബി ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക. യുവതി നിർദ്ദേശിച്ചത് അനുസരിച്ചാണ് മരുന്ന് എത്തിച്ച് നൽകിയതെന്നായിരുന്നു ജോബി ജാമ്യ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നത്.
എന്തിനുള്ള മരുന്നാണെന്നോ അത് കഴിച്ചാൽ ഉണ്ടാകുന്ന ഗുരുതര പ്രശ്നങ്ങളെക്കുറിച്ചോ തനിക്ക് അറിയില്ലായിരുന്നുവെന്നും ജോബി പറയുന്നു. ഗർഭഛിദ്രത്തിന് രാഹുൽ മാങ്കൂട്ടത്തിൽ നിർദ്ദേശിച്ചത് അനുസരിച്ച് ജോബിയാണ് മരുന്ന് എത്തിച്ച് നൽകിയതെന്നായിരുന്നു യുവതിയുടെ മൊഴി. കേസിലെ രണ്ടാം പ്രതിയാണ് ജോബി ജോസഫ്. കേസെടുത്തതിന് പിന്നാലെ ജോബി ജോസഫ് ഒളിവിലാണ്.