കൊച്ചനിയനും ലക്ഷ്മി അമ്മാൾക്കും ഇന്ന് പ്രണയ സാഫല്യം

വർഷങ്ങൾ നീണ്ട വിരഹം. കാത്തിരിപ്പിനൊടുവിൽ വിധി നിശ്ചയിച്ചതുപോലെ ഇരുവരും രാമവര്‍മപുരത്തെ വൃദ്ധസദനത്തിലെത്തി.

Update: 2019-12-28 11:31 GMT

തൃശ്ശൂർ രാമവർമ്മപുരം വൃദ്ധസദനത്തിലെ കൊച്ചനിയനും ലക്ഷ്മി അമ്മാൾക്കും ഇന്ന് പ്രണയ സാഫല്യം. ഇന്ന് രാവിലെ പതിനൊന്ന് മണിക്കുള്ള ശുഭമുഹൂർത്തത്തിൽ ഇരുവരും വിവാഹിതരായി.

വർഷങ്ങൾ നീണ്ട വിരഹം. കാത്തിരിപ്പിനൊടുവിൽ വിധി നിശ്ചയിച്ചതുപോലെ ഇരുവരും രാമവര്‍മപുരത്തെ വൃദ്ധസദനത്തിലെത്തി. പിന്നീട് കാര്യങ്ങളെല്ലാം പെട്ടന്നായിരുന്നു. 67 കാരനായ കൊച്ചനിയനും 66 കാരിയായ ലക്ഷ്മി അമ്മാളും ഇന്ന് മുതൽ പുതിയ ജീവിതം ആരംഭിക്കുകയാണ്.

ये भी पà¥�ें- വ്യത്യസ്തമായൊരു വിവാഹത്തിന് വേദിയാവാനൊരുങ്ങി തൃശ്ശൂര്‍ രാമവര്‍മ്മപുരത്തെ വൃദ്ധസദനം

വൃദ്ധസദനത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു വിവാഹ ചടങ്ങുകൾ. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ ഉൾപ്പെടെ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

Tags:    

Similar News