കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു, വിജനമായ വഴികള്‍; കോവിഡ് ഭീതിയില്‍ റാന്നി

ഇറ്റലിയില്‍ നിന്ന് വന്ന റാന്നിയിലെ കുടുംബത്തിന് രോഗം സ്ഥീരികരിച്ചതോടെ വലിയ ആശങ്കയിലാണ് പ്രദേശവാസികള്

Update: 2020-03-10 02:15 GMT

കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഭീതിയില്‍ കഴിയുകയാണ് പത്തനംതിട്ട റാന്നിയിലെ ജനങ്ങള്‍. പുറത്തിറങ്ങാന്‍ പോലും ആളുകള്‍ മടിക്കുന്നു. കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തതും വലിയ ബുദ്ധിമുട്ടാണ് ജനങ്ങളില്‍ ഉണ്ടാക്കുന്നത്.

ഇറ്റലിയില്‍ നിന്ന് വന്ന റാന്നിയിലെ കുടുംബത്തിന് രോഗം സ്ഥീരികരിച്ചതോടെ വലിയ ആശങ്കയിലാണ് പ്രദേശവാസികള്‍. രോഗബാധിതരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കമുളളവര്‍.

Full View

719 പേരെ നിരീക്ഷണത്തിലായതോടെ പൊതുപരിപാടികള്‍ അടക്കം ഒഴിവാക്കി. കടകമ്പോളങ്ങള്‍ പോലും റാന്നിയില്‍ പ്രവര്‍ത്തിക്കുന്നില്ല. വിജനമായ വഴികളാണ് ഇപ്പോള്‍ റാന്നിയില്‍ കാണാനാകുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളും റാന്നിക്കാരുടെ സമാധാനം കെടുത്തുന്നുണ്ട്.

Tags:    

Similar News