ആര്യനാട് ആദിവാസി മധ്യവയസ്കന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സംഭവത്തില്‍ അന്വേഷിച്ച് നടപടി എടുക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആര്‍ഡിഒ മുഖേന ബന്ധുക്കളെ അറിയിച്ചു.

Update: 2020-04-28 10:03 GMT

ആര്യനാട് ആദിവാസി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എക്സൈസ്സ് സംഘം രാജേന്ദ്രന്‍ കാണിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷിച്ച് നടപടി എടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ചാരായം വാറ്റുന്നെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് നെടുമങ്ങാട് നിന്നുളള എക്സൈസ് സംഘം രാജേന്ദ്രന്‍ കാണിയുടെ വസതിയിലെത്തിയിരുന്നു. ഇവരെ കണ്ട് രാജേന്ദ്രന്‍ കാണി പുറത്തേക്ക് ഓടി. പിന്നീട് രാത്രി 8.30 യോടെ നാട്ടുകാര്‍ രാജേന്ദ്രനെ മരിച്ച നിലിയില്‍ കണ്ടെത്തുകയായിരുന്നു. എക്സൈസ് സംഘം രാജേന്ദ്രനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം.

രാജേന്ദ്രനെ തേടിയിറങങിയ ബന്ധുക്കളെയും എക്സൈസ് സംഘം മര്‍ദ്ദിച്ചതായി ആരോപണമുണ്ട്. സംഭവത്തില്‍ അന്വേഷിച്ച് നടപടി എടുക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആര്‍ഡിഒ മുഖേന ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ രാജേന്ദ്രന്‍റെ വീട്ടില്‍ പോയിരുന്നതായും ഇയാളെ കണ്ടില്ലെന്നുമാണ് എക്സൈസ് വിശദീകരണം.

Similar News