കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മൂന്ന് മരണം കൂടി

തിരുവനന്തപുരത്ത് ഇന്നലെ മരിച്ച 60 വയസുകാരിയായ ട്രീസ വര്‍ഗീസിന് കോവിഡ് സ്ഥിരീകരിച്ചു

Update: 2020-07-23 08:42 GMT

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മൂന്ന് മരണം കൂടി. തിരുവനന്തപുരത്ത് ഇന്നലെ മരിച്ച 60 വയസുകാരിയായ ട്രീസ വര്‍ഗീസിന് കോവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിൽ ഇവരുടെ ഫലം പോസിറ്റീവായിരുന്നു.‌മലപ്പുറത്ത് വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലിരുന്ന മരിച്ച യുവാവിനും കോവിഡ് സ്ഥിരീകരിച്ചു.ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ സ്വദേശി ഇര്‍ഷാദലി ഇന്നലെയാണ് മരിച്ചത്.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ മരിച്ച വയോധികക്കും കോവിഡ് സ്ഥിരീകരിച്ചു.75 വയസ്സായ പാറശാല സ്വദേശി തങ്കമ്മ തിങ്കളാഴ്ചയാണ് മരിച്ചത്.

Tags:    

Similar News