അസി.പ്രൊഫസർ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ജുഡീഷ്യൽ

Update: 2020-10-28 14:29 GMT

നവംബർ രണ്ട് മുതൽ പി.എസ്.സി നടത്താനിരിക്കുന്ന അസിസ്റ്റന്‍റ് പ്രൊഫസർ പരീക്ഷകൾ കോവിഡ് സാഹചര്യത്തിൽ മാറ്റിവെക്കണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. തിരുവനന്തപുരം എറണാകുളം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് പരീക്ഷക്ക് സെന്‍ററുകള്‍.

ഉദ്യോഗാർത്ഥികളിൽ കൂടുതലും സത്രീകളാണ്. ഇതര ജില്ലകളിൽ നിന്ന് സെന്‍റെറിലെത്താൻ പൊതുഗതാഗതം ആവശ്യാനുസരണം ലഭ്യമല്ല. അതേസമയം ഡിസംബറിൽ നടത്തേണ്ട പല പരീക്ഷകളും പി.എസ്.സി മാറ്റിവെച്ചിട്ടുള്ളതായി ഉദ്യോഗാർത്ഥികൾ സമർപ്പിച്ച പരാതിയിൽ പറയുന്നു.

Tags:    

Similar News