ഷമാ മുഹമ്മദിന് ഇരട്ടവോട്ടെന്ന ആരോപണവുമായി സിപിഎം

ഒരിടത്ത് പിതാവിന്‍റെ പേരും മറ്റൊരിടത്ത് മാതാവിന്‍റെ പേരും നൽകിയാണ് വോട്ട് ചേർത്തതെന്നാണ് ആരോപണം.

Update: 2021-03-27 10:16 GMT

എഐസിസി വക്താവ് ഡോ. ഷമാ മുഹമ്മദിന് ഇരട്ടവോട്ടെന്ന ആരോപണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.

ഒരിടത്ത് പിതാവിന്‍റെ പേരും മറ്റൊരിടത്ത് മാതാവിന്‍റെ പേരും നൽകിയാണ് വോട്ട് ചേർത്തതെന്നാണ് ആരോപണം. ഷമാ മുഹമ്മദിന് എതിരെ നടപടിയെടുക്കുമെന്ന് പറയാൻ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ എന്നും എം.വി. ജയരാജൻ.

അതേസമയം തനിക്ക് ഒരു വോട്ടർ ഐഡി മാത്രമേ ഉള്ളൂവെന്നും താൻ പിണറായി വിജയനെതിരേ സംസാരിക്കുന്നത് കൊണ്ടാണ് തനിക്കെതിരേ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടാവുന്നതെന്നും ഷമ ആരോപിച്ചു. തനിക്ക് രണ്ടു വോട്ടുണ്ടെന്ന തെളിവ് കൊണ്ടുവരാനും ഷമ വെല്ലുവിളിച്ചു

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News