കോഴിക്കോട് ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം

നിരന്തരമായ ഉപദ്രവത്തെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ കുട്ടി പറഞ്ഞാണ് വിവരം പുറംലോകമറിഞ്ഞത്

Update: 2021-03-29 02:54 GMT

കോഴിക്കോട് ഫറോക്കില്‍ ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. നിരന്തരമായ ഉപദ്രവത്തെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ കുട്ടി പറഞ്ഞാണ് വിവരം പുറംലോകമറിഞ്ഞത്. കുട്ടിയുടെ അച്ഛന്‍റെ പരാതിയില്‍ രണ്ടാനമ്മയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഉപദ്രവം സഹിക്കാനാവാതെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട കുട്ടി നാട്ടുകാരോട് പറഞ്ഞ വാക്കുകളാണിത്. നിസാര കാര്യങ്ങള്‍ക്ക് പോലും രണ്ടാനമ്മ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. നിരന്തര പീഡനം സഹിക്കാനാവാതെ വീട് വിട്ടിറങ്ങിയ കുട്ടിയെ ഒരു ബന്ധുവാണ് കണ്ടെത്തിയത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കുട്ടിയെ ഉപദ്രവിക്കുന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നാണ് അച്ഛന്‍ പറയുന്നത്. ഇയാളുടെ പരാതിയില്‍ നല്ലൂര്‍ സ്വദേശി നിമിഷ,അമ്മ അംബിക എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News