സമയെ കാണാന്‍ ഫിറോസിക്ക വന്നു, കൈനിറയെ മിഠായി സമ്മാനിച്ചു

'ഫിറോസിക്ക വരില്ലേ'യെന്ന് എതിര്‍ സ്ഥാനാര്‍ഥിയായ കെ ടി ജലീലിനോട് അന്വേഷിച്ച കുരുന്നിനെ തേടി ഫിറോസ് കുന്നംപറമ്പിലെത്തി

Update: 2021-03-29 12:06 GMT
Advertising

തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി ജലീലിനോട് മത്സരിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ എത്തിയതോടെ സൈബര്‍ പ്രചാരണവും കൊഴുക്കുകയാണ്. തവനൂരില്‍ പ്രചാരണത്തിനിടെയുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ്. ചെറിയ വീഡിയോകളും ട്രോളുകളുമൊക്കെയായി കൊണ്ടും കൊടുത്തും ജലീല്‍ - ഫിറോസ് അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലെ പ്രചാരണം പൊടിപൊടിക്കുകയാണ്.

പ്രചാരണത്തിനിടെ മന്ത്രി കെ ടി ജലീല്‍ കയ്യിലെടുത്തപ്പോള്‍ ഒരു കുട്ടി 'ഫിറോസിക്ക വരില്ലേ' എന്ന് ചോദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കുട്ടിയുടെ ചോദ്യം കേട്ട് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. ഇത് നമ്മുടെ സ്ഥാനാര്‍ഥിയാണെന്ന് കൂടെയുണ്ടായിരുന്നയാള്‍ പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ കുട്ടി വീണ്ടും ഫിറോസിക്ക വരില്ലേ എന്നാണ് ചോദിച്ചത്. വരും വരും എന്ന് മറുപടി നല്‍കിയാണ് മന്ത്രി അവിടെ നിന്നും പോയത്.

മുത്ത് മണിയെ കണ്ടു ട്ട ......😍

Posted by Firoz Kunnamparambil Palakkad on Monday, March 29, 2021

ഫിറോസിക്കയെ അന്വേഷിച്ച ആ കുരുന്നിന്‍റെ പേര് സമ എന്നാണ്. സമയെ കാണാന്‍ ഫിറോസ് കുന്നംപറമ്പിലെത്തി‍. ഫിറോസ് വന്നപ്പോള്‍ മിഠായി തരുമോ എന്നായിരുന്നു കുട്ടിയുടെ ചോദ്യം. ഫിറോസ് സമയ്ക്ക് കൈനിറയെ മിഠായി സമ്മാനിച്ചു. സമ താങ്ക്യു പറഞ്ഞു. നമ്മുടെ ചിഹ്നം കൈപ്പത്തിയാണെന്ന് സമ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

KT ജലീലിന്റെ ഒക്കത്തിരുന്ന്, ഫിറോസ് വരുമെന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ വൈറലായആലത്തിയൂരിലെ 'സമ ' എന്ന കൊച്ചു മിടുക്കിയെ കാണാൻ ഫിറോസ് കുന്നംപറമ്പിൽ എത്തിയപ്പോൾ....

Posted by Basheer T Mohamed on Monday, March 29, 2021

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News