എന്‍പത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്ന് കോണ്‍ഗ്രസ്

വോട്ടിൽ തിരിമറി നടക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് ഹരജി നല്‍കിയത്

Update: 2021-03-30 13:14 GMT
Advertising

എന്‍പത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് സ്ഥാനാർഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.

80 വയസിന് മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടിൽ തിരിമറി നടക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് ഹരജി നല്‍കിയത്. ഹരജി കോടതി നാളെ പരിഗണിക്കും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News