'അന്നും, ഇന്നും'നമുക്ക് വികസനത്തെക്കുറിച്ച് സംസാരിക്കാം; കണക്കുകള്‍ നിരത്തി പിണറായി വിജയന്‍

യു.ഡി.എഫ് ഭരണകാലത്തെയും എല്‍.ഡി.എഫ് ഭരണകാലത്തെയും കണക്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.

Update: 2021-04-02 16:30 GMT

എല്‍.ഡി.എഫ് ഭരണകാലത്ത് വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫ് ഭരണകാലത്തെയും എല്‍.ഡി.എഫ് ഭരണകാലത്തെയും കണക്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.

'നമുക്ക് വികസനത്തെപ്പറ്റി സംസാരിക്കാം' എന്ന് തുടങ്ങുന്ന ട്വീറ്റില്‍ 2011-2016 കാലഘട്ടത്തേയും 2016-2021 കാലഘട്ടത്തേയും വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങളാണ് താരതമ്യം ചെയ്യുന്നത്

  • ഹൈടെക് ക്ലാസ് റൂം: യു.ഡി.എഫ് ഭരിക്കുമ്പോള്‍ - പൂജ്യം, ഇടതുപക്ഷം ഭരിക്കുമ്പോള്‍ - 45,000

  • ക്ലാസുകളിലെ ലാപ്ടോപുകള്‍: യു.ഡി.എഫ് ഭരിക്കുമ്പോള്‍ - പൂജ്യം, ഇടതുപക്ഷം ഭരിക്കുമ്പോള്‍ - 1,19,054

  • പുതിയ വിദ്യാര്‍ഥികള്‍ : യു.ഡി.എഫ് ഭരിക്കുമ്പോള്‍ - 4.99 ലക്ഷം, ഇടതുപക്ഷം ഭരിക്കുമ്പോള്‍ - 6.79 ലക്ഷം

Advertising
Advertising

വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ പങ്കുവെക്കുന്നതോടൊപ്പം കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അടച്ചുപൂട്ടിയ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചും മുഖ്യമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നുണ്ട്. ട്വീറ്റിനൊപ്പം പങ്കുവെച്ച വീഡിയോയില്‍ ആണ് മുന്‍ സര്‍ക്കാരിനെ രൂക്ഷമായി പിണറായി വിമര്‍ശിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് അടച്ചുപൂട്ടിയ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും അബ്ദുല്‍റബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്തെ പാഠപുസ്തക സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും എല്ലാം പിണറായി വിജയന്‍ പങ്കുവെച്ച വീഡിയോയില്‍ ഇടംപിടിച്ചിട്ടുണ്ട്.

'പ്രതിപക്ഷ നേതാവ് ചോദിച്ചത് നാല് സ്കൂള്‍ കെട്ടിടം പണിയുന്നതാണോ വികസനം എന്നാണ്? വികസനത്തെപ്പറ്റി അദ്ദേഹമെന്താണ് മനസിലാക്കിയത്' എന്ന് ചോദിക്കുന്ന പിണറായി വിജയനെയും വീഡിയോയില്‍ കാണാം. ശേഷം ഈ സര്‍ക്കാരിന്‍റെ ഭരണകാലത്ത് വിദ്യാഭ്യാസ മേഖലക്ക് ലഭിച്ച നേട്ടങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News