അദാനി ചാർട്ടേർഡ് ഫ്ലൈറ്റിൽ കറൻസിയുമായി കണ്ണൂരിലെത്തി: കെ. സുധാകരന്‍

അദാനി കണ്ണൂരിലെത്തിയത് കരാർ ഒപ്പുവെച്ചതിന്‍റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നൽകാനെന്ന് കെ സുധാകരൻ

Update: 2021-04-03 07:00 GMT

അദാനി കണ്ണൂരിലെത്തിയത് കരാർ ഒപ്പുവെച്ചതിന്‍റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നൽകാനെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. ചാർട്ടേർഡ് വിമാനത്തിൽ കണ്ണൂരിലെത്തിയ അദാനി താമസിച്ച വിവരങ്ങൾ ഉൾപ്പെടെ അന്വേഷിക്കണം. തന്നെ അദാനി കണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരോപണം ഉണ്ടാകുമ്പോൾ മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും ആത്മാർഥത ഉണ്ടെങ്കിൽ മറുപടി പറയണമെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ അദാനിയുടെ യാത്രയെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ട വോട്ട് കണ്ടെത്തിയ സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ജനാധിപത്യത്തിന് തന്നെ കളങ്കമാണെന്നും സുധാകരന്‍ പറഞ്ഞു. പോസ്റ്റൽ വോട്ട് കൈകാര്യം ചെയ്യുന്നത് തികഞ്ഞ അനാസ്ഥയോടെയാണ്. പോസ്റ്റൽ വോട്ടുകൾ വഴിയരുകിൽ വെച്ച് ഉദ്യോഗസ്ഥർ തുറന്ന് പരിശോധിക്കുകയും എൽഡിഎഫിന് അനുകൂലമല്ലാത്ത വോട്ടുകൾ നശിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും സുതാര്യം അല്ലാത്ത ഒരു തെരഞ്ഞെടുപ്പ് ഇവിടെ നടന്നിട്ടില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു..

Advertising
Advertising

ये भी पà¥�ें- അദാനിയുമായി കെഎസ്ഇബി ഒരു കരാറും ഉണ്ടാക്കിയിട്ടില്ല: പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചനുണയെന്ന് മുഖ്യമന്ത്രി

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News