മിന്നൽ പ്രളയമുണ്ടായ ഹിമാചലിലെ മണാലിയിൽ 27 മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ കുടുങ്ങി

കളമശേരി മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളാണ് മണാലിയിൽ കുടുങ്ങിയത്

Update: 2023-07-10 12:43 GMT

ഹിമാചലിലെ മിന്നല്‍പ്രളയത്തില്‍ നിന്നും

ഷിംല: മിന്നൽ പ്രളയമുണ്ടായ ഹിമാചലിലെ മണാലിയിൽ 27 മലയാളി മെഡിക്കൽ വിദ്യാർഥികള്‍ കുടുങ്ങി. കളമശേരി മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥികളാണ് മണാലിയിൽ കുടുങ്ങിയത്. വിദ്യാർഥികള്‍ സുരക്ഷിതരാണെന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി തോമസ് അറിയിച്ചു. 

കഴിഞ്ഞ മാസം 27നാണ് കളമശേരി മെഡിക്കൽ കോളേജിലെ 27 അവസാന വർഷ മെഡിക്കൽ വിദ്യാർഥികള്‍ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഹിമാചലിലേക്ക് പോയത്. ഇന്നലെയുണ്ടായ മിന്നൽ പ്രളയത്തിലാണ് സംഘം മണാലിയിൽ കുടുങ്ങിയത്. മെഡിക്കൽ വിദ്യാർഥികള്‍ സുരക്ഷിതരാണെന്ന് കെ.വി തോമസ് അറിയിച്ചു. വിദ്യാർഥികള്‍ക്ക് ഭക്ഷണവും വെളളവും ഉറപ്പാക്കാനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

Advertising
Advertising

വിഷയത്തിൽ ഹിമാചൽ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചുവെന്നും  വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് ഹിമാചൽ സർക്കാർ ഉറപ്പ് നൽകിയെന്നും കോണ്‍ഗ്രസ് സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News