വയനാട്ടിൽ 3495 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
വയനാട് സ്വദേശി സഫീറാണ് എക്സൈസ് പിടിയിലായത്
Update: 2025-05-23 02:24 GMT
വയനാട്: വയനാട്ടിൽ നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. ലോറിയിൽ കടത്തുകയായിരുന്ന 3495 കിലോ പുകയില ഉത്പന്നങ്ങളുമായി വയനാട് വാളാര്‍ സ്വദേശി സഫീറാണ് എക്സൈസ് പിടിയിലായത്. മുത്തങ്ങ ചെക്പോസ്റ്റിൽ വെച്ച് ഇന്നലെ രാത്രിയാണ് സംഭവം.
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വന്‍ പുകയില ശേഖരം പിടികൂടിയത്. പിടിയിലായ സഫീറിനെ ചോദ്യം ചെയ്തുവരികയാണ്.