ഷോക്കേറ്റ് മരണത്തിൽ ഞെട്ടിക്കുന്ന കണക്ക്: 15 വർഷത്തിനിടെ മരണം 3,679;കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ജീവന്‍ നഷ്ടമായത് 241 പേര്‍ക്ക്

ജോലിക്കിടയില്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഒമ്പത് കെഎസ്ഇബി ജീവനക്കാരാണ് മരിച്ചത്

Update: 2025-07-20 08:27 GMT
Editor : ലിസി. പി | By : Web Desk

representative image

തിരുവനന്തപുരം:കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേരളത്തില്‍ വൈദ്യുതി അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 3,679 പേര്‍ക്ക്.2,480 പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 241 പേരാണ് വൈദ്യുതി അപകടങ്ങളില്‍ മരിച്ചത്.ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റേതാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍.

ഓരോ വര്‍ഷവും 200 മുകളിലാണ് സംസ്ഥാനത്തെ വൈദ്യുത അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം. 2020 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്ക് മാത്രം നോക്കിയാല്‍ ഇത് വ്യക്തമാണ്.2020-21ല്‍ 242 പേര്‍ മരിച്ചെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 241 പേരുടെ ജീവന്‍ വൈദ്യുതി അപഹരിച്ചു. അല്‍പം കുറവ് 2023-24ല്‍ മാത്രം. 205 പേര്‍ ആ വര്‍ഷം വൈദ്യുതി ആഘാതമേറ്റ് മരണത്തിന് കീഴടങ്ങി. ഈ ഒരു വര്‍ഷത്തിനിടയില്‍ മരിച്ച പൊതുജനങ്ങള്‍ 222 പേരാണ്.

Advertising
Advertising

അനധികൃത വൈദ്യുതി വേലികള്‍‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ലൈനിന് സമീപം ഇരുന്പ് തോട്ടി ഉപയോഗിക്കുന്നതെല്ലാം അപകടത്തിന് കാരണമായിട്ടുണ്ട്. ജോലിക്കിടയില്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം മരിച്ച കെഎസ്ഇബി ജീവനക്കാര്‍ 9 പേരാണ്.ഇവരില്‍ 10 പേര്‍  കോണ്‍ട്രാക്ട് സ്റ്റാഫുകളാണ്.

കൊല്ലത്തെ 8 ക്ലാസുകാരന്‍ മിഥുന്റെ മരണത്തിന് പിന്നാലെ വൈദ്യുത ലൈനുകളുടെ സുരക്ഷാ പരിശോധന ശക്തമാക്കാന് വൈദ്യുതി മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News