മലപ്പുറത്ത് 42 കാരൻ പൊള്ളലേറ്റ് മരിച്ച സംഭവം: കൊലപാതകമാണെന്ന് കുടുംബം

കേസ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് പി.കെ ബഷീർ എം.എൽ.എ

Update: 2022-01-13 04:04 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം ഒതായിയിൽ 42 കാരൻ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ വൈകീട്ട് 6.30 യോടെയാണ് ഒതായി കിഴക്കേ ചാത്തല്ലൂർ സ്വദേശി സാജിദ് എന്ന ഷാജി മരിച്ചത്. ഷാജിയെ അയൽവാസി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റ ആരോപണം.അയൽവാസിയായ സ്ത്രീയുമായി ഷാജി തർക്കമുണ്ടായിരുന്നെന്നും ശേഷം ഇവർ ഏതോ ഒരു ദ്രാവകം ശരീരത്തിലേക്കൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

കേസ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് പി.കെ ബഷീർ എം.എൽ.എ ആരോപിച്ചു. നാട്ടുകാരുടെയും കുടുംബത്തിന്റെയും ആരോപണം അന്വേഷിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണത്തിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് പറയാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു. ഷാജിയുടെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News