വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി 5 കോടി അനുവദിച്ച് തമിഴ്നാട്

സഹായ സംഘങ്ങളെയും അയയ്ക്കാൻ തീരുമാനം

Update: 2024-07-30 09:29 GMT

ചെന്നൈ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നതായി മുഖ്യമന്ത്രി സ്റ്റാലിൻ. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി അഞ്ച് കോടി രൂപ നൽകും.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ സഹായിക്കാൻ അയക്കുന്നുണ്ട്. ഇത് കൂടാതെ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ & റെസ്‌ക്യൂ സർവീസസ് ടീമിനെയും അയയ്‌ക്കുന്നുണ്ട്.

ഞങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. നമ്മൾ ഒറ്റക്കെട്ടായി ഈ പ്രതിസന്ധി തരണം ചെയ്യുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News