കുമ്പളയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ചുപേർ പിടിയിൽ
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് അടക്കമുള്ളവരെയാണ് കുമ്പള പൊലീസ് പിടികൂടിയത്.
Update: 2025-01-27 12:41 GMT
കാസർകോട്: കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ അഞ്ചംഗസംഘം പിടിയിൽ. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് അടക്കമുള്ളവരെയാണ് കുമ്പള പൊലീസ് പിടികൂടിയത്.
കോട്ടയിലെ വെള്ളമില്ലാത്ത കിണറ്റിലാണ് ഇവർ കുഴിക്കാൻ തുടങ്ങിയത്. ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.