കോഴിക്കോട്ട് അഞ്ചു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; അമ്മയെ കോടതി വെറുതെവിട്ടു

പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ്, സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണ് മരിച്ചത്.

Update: 2024-02-01 09:54 GMT

കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ സമീറയെ കോടതി വെറുതെവിട്ടു. കോഴിക്കോട് പോക്‌സോ കോടതിയുടേതാണ് വിധി. സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.

2021 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ്, സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയത്. നേർത്ത തൂവാലകൊണ്ടോ തുണികൊണ്ടോ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News